Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PINARAYI VIJAYAN

മാ​സ​പ്പ​ടി കേ​സ്; പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സും സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂഡൽഹി: മാ​സ​പ്പ​ടി കേ​സി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സും സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. എ​ന്നാ​ൽ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. 

അ​തി​നാ​ൽ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. മാ​സ​പ്പ​ടി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ അ​നു​മ​തി തേ​ടി​യ ഹ​ർ​ജി ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് പ്ര​തി​ക​ളു​ടെ വാ​ദം കേ​ൾ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​തു​കൊ​ണ്ട് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​നം സം​ഭ​വി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​തി​യാ​യ തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കിയിരുന്നു. 

ഇ​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു പ്രതികളുടെ വാ​ദം. കേ​സി​ൽ എ​തി​ർ​ക​ക്ഷി​ക​ള​ല്ലാ​ത്ത ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് പി​ണ​റാ​യി വി​ജ​യ​നും റി​യാ​സി​നു​മെ​തി​രെ അ​ന്വേ​ഷ​ണം; ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കു​മെ​തി​രാ​യ വി​ജി​ല​ൻ​സ് കേ​സി​ൽ ര​ണ്ട് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും എ​സ്ഐ​ടി പ്ര​വ​ർ​ത്തി​ക്കു​ക.

ഇ​ഡി റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളാ​യ​തി​ലാ​ണ് ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ര​ണ്ട് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

പി​ണ​റാ​യി വി​ജ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഹ​വാ​ല ഇ​ട​പാ​ടി​ൽ മു​ന്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി മ​റ്റൊ​രു കേ​സു​മെ​ടു​ത്തി​ട്ടു​ണ്ട്. അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത ര​ണ്ട് കേ​സി​ലും പി​ണ​റാ​യി​യു​ടെ മ​ക​ള്‍ വീ​ണ ര​ണ്ടാം പ്ര​തി​യാ​ണ്.

പി​ണ​റാ​യി​യും മു​ഹ​മ്മ​ദ് റി​യാ​സും അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റു​ക​ള്‍ പ​റ​യു​ന്ന​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ഡി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് കേ​സു​ക​ളു​മെ​ടു​ത്ത​ത്.

എ​ന്നാ​ൽ, മാ​സ​പ്പ​ടി കേ​സി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ദ​ങ്ങ​ളെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​ൽ പി​ന്തു​ണ​ച്ചു. കേ​സെ​ടു​ക്കാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ചി​ല ഡ​യ​റി രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

അ​തു​കൊ​ണ്ടാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് ഇ​ട്ട​തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ഴും സ​ർ​ക്കാ​രി​നെ​ന്ന് എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു. കെ.​എം. ഷാ​ജ​ഹാ​ൻ സ​ത്യ​സ​ന്ധ​നാ​യ ഹ​ർ​ജി​ക്കാ​ര​ൻ അ​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​തി​ക​ളു​ടെ ഹ​ർ​ജി​യെ ഇ​ഡി എ​തി​ർ​ത്തു.

Kerala

മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി​ക്ക് സ​ർ​ക്കാ​ർ വ​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മോ?; കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. പി​ണ​റാ​യി​ക്ക് അ​നു​കൂ​ല​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വാ​ദം കേ​സി​ൽ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ നി​ല​പാ​ടി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​പ്പീ​ലി​ന് ബ​ലം പ​ക​രു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ സ​ർ​ക്കാ​ർ ന​ട​ത്തി​യ വാ​ദ​ങ്ങ​ളെ​ന്നാ​ണ് വി​മ​ർ​ശ​നം. കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ​പ്പോ​ലും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തി​ലാ​ണ് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ള്ള​ത്. മാ​സ​പ്പ​ടി വി​വാ​ദം ഉ​യ​ർ​ന്ന​തു​മു​ത​ൽ പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ട്ട് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​വ​ന്ന​ത്. 

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല​ട​ക്കം വി​ഷ​യം സ​ജീ​വ​മാ​യി ഉ​ന്ന​യി​ച്ച് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പാ​ർ​ട്ടി ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്ത് ല​ഭി​ച്ച​തു​മു​ത​ൽ കേ​സി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ൽ അ​യ​വു​വ​ന്നു​വെ​ന്ന വി​മ​ർ​ശ​നം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്നി​രു​ന്നു. 

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ സ​ർ​ക്കാ​ർ വാ​ദ​ത്തോ​ടെ ഈ ​മാ​റ്റം കൂ​ടു​ത​ൽ പ്ര​ക​ട​മാ​യെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. കേ​സി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് പി​ണ​റാ​യി വി​ജ​യ​ന് അ​നു​കൂ​ല​മാ​കു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന വി​മ​ർ​ശ​ന​വും ഇ​തോ​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

Kerala

പി​ണ​റാ​യി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ മു​ൻ ഗ​ൺ​മാ​ന്‍റെ ക​റ​ക്കം; ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ക​മ്പ​ടി വാ​ഹ​നം സ​സ്‌​പെ​ൻ​ഷ​നി​ലാ​യ മു​ൻ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ  ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. എ​ഡി​ജി​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച എം​സി റോ​ഡ് വ​ഴി പ​ത്ത​നാ​പു​രം, ഏ​നാ​ത്ത് മേ​ഖ​ല​ക​ളി​ലേ​ക്ക് വാ​ഹ​നം കൊ​ണ്ടു​പോ​യ​താ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഈ ​സ​മ​യ​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് മ​റ്റൊ​രാ​ൾ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ്യം, ഔ​ദ്യോ​ഗി​ക അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​നി​ൽ കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. 

Kerala

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ക​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ​യും മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​മ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യ​ക്ക് ഏ​തെ​ങ്കി​ലും സ​ഹാ​യം ചെ​യ്ത​താ​യി ഇ​ഡി ക​ത്തി​ലി​ല്ലെ​ന്നു​മാ​ണ് വാ​ദം.

അ​പ്പീ​ൽ നി​ൽ​ക്കി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗം. നി​ല​വി​ൽ പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക​ളാ​യ വാ​രി​ഷ്, ഷൈ​ജ​ൽ എ​ന്നി​വ​രും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ക​പ​ട ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ലെ വി​വ​ര​ങ്ങ​ൾ. അ​ന്യാ​യ​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ന് വേ​ണ്ടി ഒ​ന്നാം പ്ര​തി​യാ​യ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി ഈ ​ആ​യി​രു​ന്ന​പ്പോ​ൾ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്നു.

പി​ണ​റാ​യി വി​ജ​യ​ൻ, വീ​ണ, എ​ക്സാ​ലോ​ജി​ക് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. വ്യ​ക്തി​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​രു​വ​രും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

മാ​സ​പ്പ​ടി മു​ത​ൽ അ​ന​ധി​കൃ​ത സ​മ്പാ​ദ്യം വ​രെ; പി​ണ​റാ​യി​ക്കും റി​യാ​സി​നും കു​രു​ക്കാ​യി വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നും കു​രു​ക്കാ​യി വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. മാ​സ​പ്പ​ടി ഇ​ട​പാ​ട് കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ മു​ൻ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സു​മാ​ണ് ഒ​ന്നാം പ്ര​തി​ക​ൾ.

എ​ക്സാ​ലോ​ജി​ക് ഉ​ട​മ വീ​ണാ വി​ജ​യ​ൻ ര​ണ്ട് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. മാ​സ​പ്പ​ടി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന, ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യ​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ഫ്ഐ​ആ​റി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വീ​ണാ വി​ജ​യ​നും സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി 3.28 കോ​ടി രൂ​പ പി​ണ​റാ​യി വി​ജ​യ​ൻ കൈ​പ്പ​റ്റി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലെ ആ​രോ​പ​ണം.

ഈ ​കേ​സി​ൽ വീ​ണാ വി​ജ​യ​ൻ ര​ണ്ടാം പ്ര​തി​യാ​ണ്. മ​റ്റ് അ​ഞ്ച് പേ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളും എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ഒ​ന്നാം പ്ര​തി. വീ​ണാ വി​ജ​യ​ൻ ര​ണ്ടാം പ്ര​തി​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ച്ച​താ​യും വി​ദേ​ശ​ത്തേ​ക്ക് പ​ണം ക​ട​ത്തി​യ​താ​യും ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​ഫ്ഐ.​ആ​റി​ൽ ആ​രോ​പ​ണ​മു​ണ്ട്. മ​ന്ത്രി എ​ന്ന പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും മ​റ്റും പ​ണം സ​മ്പാ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വും ഇ​തി​ലു​ണ്ട്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു പു​റ​മേ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​വും ര​ണ്ടാ​മ​ത്തെ കേ​സി​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഷൈ​ജ​ൽ, നി​ഖി​ൽ, ന​ന്ദു​ലാ​ൽ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. 2024-25 കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ണം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ എ​ഫ്ഐ​ആ​റി​ലെ മ​റ്റൊ​രു ആ​രോ​പ​ണം.

 

 

 

 

Kerala

മാ​സ​പ്പ​ടി കേ​സ്; പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​പ്പീ​ലു​ക​ൾ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലു​ക​ൾ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ കോ​ട​തി പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യു​ടെ പ​രി​ഗ​ണ​ന നാ​ള​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സിം​ഗി​ൾ ബെ​ഞ്ചി​ന് മു​ന്നി​ലെ കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക​ക്ഷി​യാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​പ്പീ​ൽ ന​ൽ​കാ​ൻ അ​നു​മ​തി തേ​ടി സ്പെ​ഷ്യ​ൽ ലീ​വ് പെ​റ്റീ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്.

സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് പ​ണ​മി​ട​പാ​ട് കേ​സി​ൽ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ആ​രോ​പ​ണ​വി​ധേ​യ​ന്‍റെ ഭാ​ഗം കേ​ൾ​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് കോ​ട​തി നേ​ര​ത്തേ ചോ​ദി​ച്ചി​രു​ന്നു. വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ല​ഭ്യ​മാ​ണെ​ങ്കി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ആ​രോ​പ​ണ​വി​ധേ​യ​നെ കേ​ൾ​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു.

Kerala

മാ​സ​പ്പ​ടി കേ​സ്; പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​പ്പീ​ലു​ക​ൾ ഹൈ​ക്കോ​ട​തി ഉ​ട​ൻ പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലു​ക​ൾ ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ആ​രോ​പ​ണ​വി​ധേ​യ​ന്‍റെ ഭാ​ഗം കേ​ൾ​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് ചോ​ദി​ച്ചു. വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ല​ഭ്യ​മാ​ണെ​ങ്കി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ആ​രോ​പ​ണ​വി​ധേ​യ​നെ കേ​ൾ​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

വി​വ​രം ന​ൽ​കി​യ വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്താ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ കെ. ​ന​ട​രാ​ജ​ൻ, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. സിം​ഗി​ൾ ബെ​ഞ്ചി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഹ​ർ​ജി​യി​ൽ ക​ക്ഷി​ക​ളാ​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ അ​പ്പീ​ൽ ന​ൽ​കാ​ൻ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്നും കോ​ട​തി നേ​ര​ത്തേ ചോ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ലെ സിം​ഗി​ൾ ബെ​ഞ്ച് വി​ധി പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വും തു​ട​ർ​ന​ട​പ​ടി​ക​ളും അ​പ്പീ​ലി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തു​വ​രെ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് അ​പ്പീ​ലി​ലെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. ആ​കെ നാ​ല് സെ​റ്റ് അ​പ്പീ​ലു​ക​ളാ​ണ് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

Kerala

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷം; സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്ത്‌ നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പൊ​ലി​സി​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ത​ട​ഞ്ഞ​താ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വെ​ച്ച​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ത​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും വീ​ടു​ക​ളി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി​യി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ക്ര​മ​ണ​വും പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ക്ര​മ​ണ​വും ഒ​രു​ത​ര​ത്തി​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ര​മ​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ​ക്ക് സ്ഥ​ല​ത്തേ​ക്ക് പോ​കേ​ണ്ടി​വ​ന്ന​ത്.

മ​ന്ത്രി ത​ന്നെ ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ​നി​ന്ന് സ​മ​രം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ടൂ​ർ നൈ​റ്റ് മാ​ർ​ച്ചി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​വും പ്ര​തി​പ​ക്ഷ നേ​താ​വ് നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.

മാ​ർ​ച്ചി​നി​ടെ ആ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം അ​ത്ത​ര​മൊ​രാ​ളു​ടെ കൂ​ടെ പൊ​ലി​സ് നി​ൽ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും വി​മ​ർ​ശി​ച്ചു. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ഒ​രാ​ളാ​ണ് അ​ടൂ​രി​ൽ കോ​ൺ​ഗ്ര​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ നീ​ക്കം രാ​ഷ്ട്രീ​യ വേ​ട്ട; പി​ന്നി​ൽ ഇ​ഡി​യും വി​ഡി​യു​മെ​ന്ന് എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഇ​ഡി​യും വി​ഡി​യും ചേ​ർ​ന്നു​ള്ള മാ​ച്ച് ഫി​ക്സി​ങ്ങാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​ബി.​രാ​ജേ​ഷ്. പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ന​ട​പ​ടി രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ലാ​ണ്. കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം എ​ന്താ​ണു​ള്ള​തെ​ന്ന് എം.​ബി. രാ​ജേ​ഷ് ചോ​ദി​ച്ചു.

മൂ​ന്ന് കോ​ട​തി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ ഇ​ഡി പ​റ​യു​ന്ന​ത് വേ​ദ​വാ​ക്യ​മാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യാ​ണ്. ഇ​ഡി കോ​ട​തി​ക്ക് മു​ക​ളി​ല​ല്ലെ​ന്നും രാ​ജ്യ​ത്ത് വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത ഏ​ജ​ൻ​സി​യാ​യി ഇ​ഡി മാ​റി​യെ​ന്നും രാ​ജേ​ഷ് ആ​രോ​പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി നേ​ടി​യ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കാ​തെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ക്രി​മി​ന​ൽ സം​ഘ​ത്തെ​പ്പോ​ലെ​യാ​ണ് ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ഴി​യെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രും ഇ​ഡി​യും ത​മ്മി​ൽ ഒ​ത്തു​ക​ളി ന​ട​ന്ന​താ​യും ഇ​ഡി​ക്ക് സ​ർ​ക്കാ​ർ സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ത്ത​താ​യും രാ​ജേ​ഷ് ആ​രോ​പി​ച്ചു. ഗോ​ളി​യി​ല്ലാ​ത്ത ഗോ​ൾ​പോ​സ്റ്റി​ൽ ഗോ​ൾ നേ​ടു​ന്ന​തു​പോ​ലെ​യാ​ണ് ഒ​രു വി​ധി സ​മ്പാ​ദി​ച്ചു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​നെ​യും ഇ​ട​തു​പ​ക്ഷ​ത്തെ​യും വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​ഡി ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.

വി.​ഡി.​സ​തീ​ശ​ന്‍റെ നി​ല​പാ​ട് സ്വ​ന്തം നി​ല​നി​ൽ​പ്പി​നെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഇ​രി​ക്കു​ന്ന കൊ​മ്പ് മു​റി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി. ഇ​ന്ന് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യെ​ന്ന് ക​രു​തി ആ​ഹ്ളാ​ദി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ​യും നാ​ളെ ഇ​ഡി എ​ത്തി​യേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National

ഡ​ൽ​ഹി​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ മോ​ദി സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​ത്തു​ന്നു; പി​ണ​റാ​യി വി​ജ​യ​ൻ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത​യി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ലി​ലൂ​ടെ നി​ശ​ബ്ദ​രാ​ക്കാ​നാ​കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ബി​ജെ​പി​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ മോ​ദി സ​ർ​ക്കാ​ർ ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ക്ഷോ​ഭം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലും പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു.

കോ​ക്ക് റോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ഇ​റ​ങ്ങി​യ പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം നാ​ല് മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രെ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ​ൽ​ഹി​യു​ടെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​ത്തി​ല്‍ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വ​ട്ടം ക​റ​ക്കി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ മ​ന്ദി​ര്‍​മാ​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.

മ​മ​ത ബാ​ന​ര്‍​ജി​യെ ബ​സ് സ്റ്റോ​പ്പി​ല്‍ വ​ച്ചും ജ​ന്ത​ര്‍​മ​ന്ത​റി​ലേ​ക്ക് മാ​ര്‍​ച്ച ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​നെ വീ​ടി​ന​ടു​ത്ത് വ​ച്ചു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത്രി​പു​ര മു​ന്‍ മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ര്‍​ക്കാ​രും മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​ര്‍​ന്നു.

National

ജ​ന്ത​ർ മ​ന്ത​ർ പ്രതിഷേധം; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പി​ണ​റാ​യി വി​ജ​യ​നെ പൊ​ലി​സ് വി​ട്ട​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ ഡ​ൽ​ഹി പൊ​ലി​സ് വി​ട്ട​യ​ച്ചു. മ​ന്ദി​ർ മാ​ർ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പി​ണ​റാ​യി​യെ വി​ട്ട​യ​ച്ച​ത്. രാ​വി​ലെ 10.30നാ​ണ് പി​ണ​റാ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​ണ്. എ​ട്ട് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പൊ​ലി​സ് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​ത്.

പ​ത്ത​ര​യ്‌​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പി​ണ​റാ​യി​യെ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വാ​ഹ​ന​ത്തി​ൽ വ​ട്ടം​ക​റ​ക്കി​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി പൊ​ലി​സ് മ​ന്ദി​ർ മാ​ർ​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. ഡ​ൽ​ഹി പൊ​ലി​സ് ന​ട​പ​ടി​ക്കെ​തി​രെ പു​റ​ത്തി​റ​ങ്ങി​യ പി​ണ​റാ​യി രൂ​ക്ഷ​മാ​യി വി​മ‍​ർ​ശി​ച്ചു. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം ത​ന്നെ വാ​ഹ​ന​ത്തി​ൽ ക​റ​ക്കി​യ ശേ​ഷ​മാ​ണ് മ​ന്ദി​ർ മാ​ർ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ചെ​യ്താ​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​മെ​ന്ന് പൊ​ലി​സ് ക​രു​ത​ണ്ട. ഗ്യാ​നേ​ഷ് രാ​ജി​വ​യ്ക്കും വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും പി​ണ​റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

മൂ​ന്ന​ര മ​ണി​ക്കൂ​ർ പി​ണ​റാ​യി​യെ വ​ട്ടം​ക​റ​ക്കി ഡ​ൽ​ഹി പൊ​ലി​സ്; ഒ​ടു​വി​ൽ മ​ന്ദി​ർ മാ​ർ​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു

ന്യൂഡൽഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലി​സ്, വാ​ഹ​ന​ത്തി​ൽ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വ​ട്ടം​ക​റ​ക്കി. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പി​ണ​റാ​യി​യ​ട​ക്ക​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലി​സ് മൂ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് മ​ന്ദി​ർ മാ​ർ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.

പി​ണ​റാ​യി​ക്കൊ​പ്പം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ഡ​ൽ​ഹി പൊ​ലി​സ് അ​വ​ഗ​ണ​ന തു​ട​രു​ക​യാ​യി​രു​ന്നു. പി​ണ​റാ​യി​യു​ടെ ഭ​ക്ഷ​ണ​വും മ​രു​ന്നു​മ​ട​ക്കം മു​ട​ങ്ങി​യെ​ന്ന് ഒ​പ്പ​മു​ള്ള നേ​താ​ക്ക​ൾ ലൈ​വ് വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

പ്രാ​യ​മാ​യ ഒ​രു നേ​താ​വി​നോ​ട് തി​ക​ച്ചും മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

കേ​ര​ള ഹൗ​സി​ല്‍ നി​ന്ന് മാ​ര്‍​ച്ചി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ന​ട​പ​ടി. സി​പി​എം പി​ബി അം​ഗം വി​ജു കൃ​ഷ്ണ​ൻ, സി​ഐ​ടി​യു നേ​താ​ക്ക​ൾ, എ​സ്എ​ഫ്ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ആ​ദ​ർ​ശ് സ​ജി എ​ന്നി​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ദി​ല്ലി​യി​ൽ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. സി​ജെ​പി ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് സ​ർ​വ്വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി പൊ​ലി​സ് ത​ട​ഞ്ഞെ​ങ്കി​ലും പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സി​ജെ​പി പ്ര​ഖ്യാ​പി​ച്ചു.

 

 

Kerala

സി​എം​ആ​ര്‍​എ​ല്‍ എ​ക്സാ​ലോ​ജി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട്: പി​ണ​റാ​യി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ഇ​ടു​ക്കി: സി​എം​ആ​ര്‍​എ​ല്‍ എ​ക്സാ​ലോ​ജി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​ങ്ക​ളാ​ഴ്ച ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​സ​പ്പ​ടി​യി​ല്‍ ഇ ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ അ​ഴി​മ​തി​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​ട്ട​ത്. എ​ഫ്ഐ​ആ​ർ ഇ​ട്ട് കേ​സെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ഹൈ​ക്കോ​തി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ് ഐ ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ അ​ഴി​മ​തി ത​ട​യ​ല്‍ നി​യ​മ പ്ര​കാ​രം എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. ഇ​തോ​ടെ അ​ഴി​മ​തി കേ​സി​ൽ മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും മു​ന്‍ മ​ന്ത്രി റി​യാ​സും പ്ര​തി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.

അ​ഴി​മ​തി​ക്ക് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും കേ​സെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് പ​ക​രം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. ഇ​ഡി ഡി​ജി​പി​ക്ക് കൈ​മാ​റി​യ വി​വ​ര​ങ്ങ​ളും എ​സ് ഐ ​ടി​യു​ടെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സി​ന് ഉ​ട​ൻ കൈ​മാ​റ​ണം.

വി​ജി​ല​ൻ​സ് ഉ​ട​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. കേ​സെ​ടു​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ ​ഡി​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട​തി​യി​ല്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഇ​ഡി സ​മ​ര്‍​പ്പി​ച്ച ക​ണ്ടെ​ത്ത​ലു​ക​ൾ നി​ര്‍​ണാ​യ​ക​മാ​യി.

Kerala

പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രാ​യ ഇ​ഡി കേ​സ്: സ​ർ​ക്കാ​ർ അ​നാ​വ​ശ്യ ധൃ​തി കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​നാ​വ​ശ്യ ധൃ​തി​യോ തി​ടു​ക്ക​മോ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​തെ വ്യ​ക്ത​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി​യാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് കേ​സെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ കേ​സാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി​ക​ളി​ൽ തി​ടു​ക്കം കൂ​ട്ടാ​തെ വ്യ​ക്ത​ത വ​രു​ത്തി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും സ​തീ​ശ​ൻ വി​വ​രി​ച്ചു.

ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​ട​ൻ ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ അ​ഴി​മ​തി​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​ട്ട​ത്. എ​ഫ്ഐ​ആ​ർ ഇ​ട്ട് കേ​സെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ഹൈ​ക്കോ​തി നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Kerala

പി.​ന​ന്ദ​കു​മാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം; പി​ണ​റാ​യി വി​ജ​യ​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

മ​ല​പ്പു​റം: സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ന​ന്ദ​കു​മാ​റി​ന്‍റെ മ​ല​പ്പു​റം പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന സി​പി​എം മ​ല​പ്പു​റം ജി​ല്ലാ വി​ശാ​ല ക​മ്മി​റ്റി പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലാ​ണ് പി.​ന​ന്ദ​കു​മാ​ർ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

ഇ​തി​ൽ ന​ന്ദ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ പ​രാ​മ​ർ​ശം തി​രു​ത്തി​ക്കാ​നോ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം. പൊ​ന്നാ​നി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പി​ണ​റാ​യി വി​ജ​യ​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പൊ​ന്നാ​നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. സു​ജീ​റി​ന്‍റെ​യും കെ​എ​സ്‌​യു മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് പു​തു​പൊ​ന്നാ​നി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

 

Kerala

വി​ദ്വേ​ഷ പ​രാ​മ​ർ​ശം; ന​ന്ദ​കു​മാ​റി​നെ ത​ള്ളാ​തെ പി​ണ​റാ​യി

മ​ല​പ്പു​റം: മു​ൻ എം​എ​ൽ​എ പി.​ന​ന്ദ​കു​മാ​റി​ന്‍റെ മ​ല​പ്പു​റം പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ. ന​ന്ദ​കു​മാ​റി​ന്‍റെ പ്ര​സം​ഗ​ത്തെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ വ​ക്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. മ​ല​പ്പു​റ​ത്തെ മ​ത​സൗ​ഹാ​ർ​ദ്ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ന​ന്ദ​കു​മാ​ർ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ ക​ഴി​യാ​ത്ത​തും ശ​ക്ത​മാ​യ മ​ത​സൗ​ഹാ​ർ​ദ്ദം നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​മാ​ണ് മ​ല​പ്പു​റം. ഈ ​അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ മ​ത​മൗ​ലി​ക​വാ​ദി​ക​ളും വ​ർ​ഗീ​യ ശ​ക്തി​ക​ളും ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞ​ത്. മ​ല​പ്പു​റ​ത്ത് ന​ട​ന്ന സി​പി​എം വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷ​മു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​യും അ​തി​ന്‍റെ ന​യ​ങ്ങ​ളെ​യും പി​ണ​റാ​യി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു​മു​ത​ൽ ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ചൊ​ല്ലി​യ​തും കേ​ന്ദ്ര​ത്തി​ന്‍റെ വ​ഖ​ഫ് ബോ​ർ​ഡ് പ​രി​ഷ്ക​ര​ണ​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​വും ഇ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഖ​ഫ് ബോ​ർ​ഡി​ൽ അ​മു​സ്‌​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് അ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ ലീ​ഗ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

Kerala

അ​ന്ന് ത​ല​യി​ൽ ചു​മ​ന്നു ന​ട​ന്നു, ഇ​ന്ന് ച​വി​ട്ടി​ത്താ​ഴ്ത്തു​ന്നു ; സി​പി​എ​മ്മി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സി​പി​എ​മ്മി​നും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ത​ന്നെ ത​ല​യി​ൽ ചു​മ​ന്നു​ന​ട​ന്ന സി​പി​എ​മ്മി​ന് ഇ​പ്പോ​ൾ താ​ൻ കൊ​ള്ളാ​ത്ത​വ​നാ​യി മാ​റി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ച്ച​യാ​യി ര​ണ്ട് ടേം ​ഭ​രി​ക്കാ​ൻ സാ​ധി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ഴി​വു​കൊ​ണ്ടാ​ണ്. എ​ന്നാ​ൽ അ​ന്ന് പി​ണ​റാ​യി​യെ വാ​ഴ്ത്തി​പ്പാ​ടി​യ​വ​ർ ത​ന്നെ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ അ​ദ്ദേ​ഹ​ത്തെ ച​വി​ട്ടി​ത്താ​ഴ്ത്തു​ക​യാ​ണ്. യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​വും വെ​ള്ളാ​പ്പ​ള്ളി വി​ല​യി​രു​ത്തി. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ വി​മാ​ന​യാ​ത്ര​യെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സ​തീ​ശ​ൻ ശൈ​ലി മാ​റ്റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ണെ​ന്ന കാ​ര്യം ഇ​ട​യ്ക്കി​ടെ മ​റ​ക്കു​ന്ന​താ​യി തോ​ന്നു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് കു​റ​ച്ചു​കൂ​ടി പ​ക്വ​ത വേ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ മു​ൻ സ​ർ​ക്കാ​രു​ക​ൾ​ക്കും വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ന് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​രി​ഹാ​രം കാ​ണാ​നു​ള്ള പ​ദ്ധ​തി​ക​ൾ വേ​ണം.

സം​സ്ഥാ​ന​ത്ത് മ​രു​ന്നു​ക്ഷാ​മം ഉ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ സ​മ്മ​തി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കെ.​എം. ഷാ​ജി​യു​ടെ റേ​ഞ്ച് റോ​വ​ർ യാ​ത്ര​യെ​യും വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം എം.​കെ. മു​നീ​റി​നെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​ക്കി​യ​തി​ൽ തെ​റ്റു​പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ന്യ​നാ​യ നേ​താ​വാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു.

Kerala

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഘ​ർ​ഷം; പി​ണ​റാ​യി വി​ജ​യ​ന്‍ സ്ഥ​ല​ത്തെ​ത്തി

തി​രു​വ​ന​ന്ത​പു​രം: യു​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തെ സം​ഘ​ർ​ഷ സ്ഥ​ല​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സം​ഭ​വം ആ​സൂ​ത്രി​ത​മാ​യ മ​ർ​ദ​ന​മാ​ണെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഹോ​സ്റ്റ​ലി​നെ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നെ​യും ല​ക്ഷ്യ​മി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സും പൊ​ലി​സും ചേ​ർ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് പി​ണ​റാ​യി​യു​ടെ ആ​രോ​പ​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് കാ​ട​ത്ത​മാ​ണെ​ന്നും ഒ​രു സം​ഘ​ട​ന​യും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. 

എ​ഡി​ജി​പി പി. ​വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഹോ​സ്റ്റ​ലി​ലേ​ക്ക് പൊ​ലി​സ് ക​യ​റി ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും ഗ്ര​നേ​ഡ് പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തിരുന്നു.

 

Kerala

പാ​ർ​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ​ത് ആ​ര്?; തു​റ​ന്ന​ടി​ച്ച് ടി.​കെ. ഗോ​വി​ന്ദ​ൻ

കണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​നും എ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. പാ​ർ​ട്ടി​യെ​യും മു​ഖ്യ​മ​ന്ത്രി പ​ദ​വും ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ബി​സി​ന​സ് വ​ള​ർ​ത്തി​യ​ത് ആ​രാ​ണ്. അ​വ​രാ​ണ് യ​ഥാ​ർ​ത്ഥ വ​ർ​ഗ​വ​ഞ്ച​ക​രെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. 

പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പ​ക​രം വ്യ​ക്തി​താ​ൽ​പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വ​ഞ്ച​ക​നാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി. പാ​ർ​ട്ടി​ക്കു​ള്ളി​ൽ താ​നും സി. ​കു​ഞ്ഞി​കൃ​ഷ്ണ​നും ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ ന​ട​പ​ടി​ക​ൾ. തോ​മ​സ് ഐ​സ​ക്കി​നെ​യും ടി.​പി.​രാ​മ​കൃ​ഷ്ണ​നെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് സ്വ​ത​ന്ത്ര അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ്.

അ​ത് പാ​ർ​ട്ടി മേ​ലാ​ള​ന്മാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എം.​വി. ജ​യ​രാ​ജ​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല. ഇ​തെ​ല്ലാം അ​ണി​ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ണ​റാ​യി​യു​ടെ മ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

ഇ​ഡി​യു​ടെ ക​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ൾ ഗു​രു​ത​രം; ഉ​ചി​ത തീ​രു​മാ​നം ഉ​ട​നെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ സ​ർ​ക്കാ​രി​ന് ഇ​ഡി ന​ൽ​കി​യ ക​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ക​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും തി​ക​ച്ചും ഗൗ​ര​വ​ത​ര​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ സൂ​ക്ഷ്മ​മാ​യ നി​യ​മ​പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ വ​ശ​ങ്ങ​ളേ​ക്കാ​ൾ ഉ​പ​രി​യാ​യി ക​ത്തി​ലെ നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. 

എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ ഉ​ചി​ത​മാ​യ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സും ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഏ​ത് ഡ​യ​റി​യെ​ന്നും എ​ന്ത് ഡ​യ​റി​യെ​ന്നു​മാ​ണ് ഒ​രാ​ൾ ചോ​ദി​ച്ച​തെ​ങ്കി​ൽ ഭാ​വി ബി​സി​ന​സി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഡ​യ​റി​യി​ലു​ള്ള​തെ​ന്നാ​ണ് മ​റ്റൊ​രാ​ൾ പ്ര​തി​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ത​ല​യി​ലും വോ​ട്ട​ർ​മാ​രു​ടെ ത​ല​യി​ലും മാ​ത്രം കെ​ട്ടി​വെ​ച്ച് യ​ഥാ​ർ​ത്ഥ ഉ​ത്ത​ര​വാ​ദി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ന്തു​കൊ​ണ്ടാ​ണ് തോ​റ്റ​തെ​ന്ന് ഇ​പ്പോ​ഴും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​ത് ന​ല്ല കാ​ര്യ​മാ​ണ്. ഇ​തി​ന് പി​ന്നി​ലു​ള്ള​വ​ർ ത​ടി​യൂ​രു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

തോ​ൽ​വി​ക്ക് കാ​ര​ണ​ക്കാ​ര​ൻ കാ​ര​ണ​ഭൂ​ത​ൻ ത​ന്നെ; പി​ണ​റാ​യി​യെ 'നി​ർ​ത്തി​പ്പൊ​രി​ച്ചു'

കോ​ഴി​ക്കോ​ട്: സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. തോ​ൽ​വി പി​ണ​റാ​യി വി​ജ​യ​ന്‍റെ കൂ​ടി തോ​ൽ​വി​യാ​ണ്.

കാ​ര​ണ​ഭൂ​ത​ൻ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കാ​സ​ർഗോ​ഡ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി തു​റ​ന്ന​ടി​ച്ചു. 2021ന് ​ശേ​ഷം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി തി​രി​ച്ച​ടി നേ​രി​ട്ടി​ട്ടും ജ​ന​ങ്ങ​ളു​ടെ പ​ൾ​സ് മ​ന​സി​ലാ​ക്കി അ​ട​വ് രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​മ​ർ​ശ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നും പ്ര​തി​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പാ​ർ​ട്ടി​രേ​ഖ​യും വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​യി. പാ​ർ​ട്ടി​ക്ക് ന​ഷ്ട​പ്പെ​ട്ട വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കാ​ൻ രേ​ഖ​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ പ്ര​തി​നി​ധി​യാ​ണ് പേ​രെ​ടു​ത്തു​പ​റ​യാ​തെ പി​ണ​റാ​യി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. കാ​ര​ണ​ഭൂ​ത​ൻ എ​ന്ന പ്ര​യോ​ഗം പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞാ​യി​രു​ന്നു വി​മ​ർ​ശ​നം.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണ​ക്കാ​രാ​യ എ​ല്ലാ​വ​രും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.  2022ൽ ​ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര​യു​ടെ പാ​ട്ടി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​നെ കാ​ര​ണ​ഭൂ​ത​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. അ​തേ പ്ര​യോ​ഗം ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​മ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണ്ടും ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. 

Kerala

ഇ​ഡി നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ​റ​യാ​നാ​കി​ല്ല; ടി.​കെ.​ഗോ​വി​ന്ദ​നെ ത​ള്ളി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ​ഡി ശി​പാ​ർ​ശ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന ടി.​കെ. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ട് ത​ള്ളി പ​യ്യ​ന്നൂ​ർ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ഇ​ഡി നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നാ​ൽ നേ​തൃ​ത്വം കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ത​യാ​റാ​ക​ണം.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു. വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്തി​ട​ത്തോ​ളം ഇ​തി​ൽ എ​ന്തോ ക​ഴ​മ്പു​ണ്ടെ​ന്ന് പൊ​തു​ജ​നം ക​രു​തും. ഇ​ഡി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ​ത്തു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഇ​ഡി​യു​ടെ പ​തി​വ് രീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. ഇ​തി​ൽ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ പാ​ർ​ട്ടി​ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​യി കാ​ണു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ്ര​സ്ഥാ​ന​ത്തി​ന് പ​ങ്കു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണം പ്ര​സ്ഥാ​ന​ത്തി​നെ​തി​രെ​യും വ​രു​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ഡി നീ​ക്ക​വും പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​യി​രു​ന്നു. മു​ന്ന​ണി​യി​ലെ മ​റ്റ് ക​ക്ഷി​ക​ളെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​ത് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എ​മ്മി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ങ്കി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ ത​ന്നെ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ​ഡി നീ​ക്കം; നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ​ഡി ശി​പാ​ര്‍​ശ​യി​ല്‍ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ഡി​യു​ടെ ക​ത്തി​ലു​ള്ള​ത് ഗൗ​ര​വ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. ഇ​ഡി തെ​ളി​വു​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​ഡി ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.
മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ​യും പി​ണ​റാ​യി​യു​ടെ മ​ക​ൾ വീ​ണ​ക്കെ​തി​രെ​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണം എ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സെ​ക്ഷ​ൻ 66/2 പ്ര​കാ​ര​മാ​ണ് ഇ​ഡി ഡി​ജി​പി​ക്ക് ക​ത്ത​യ​ച്ച​ത്. പി​എം​എ​ൽ​എ വ​കു​പ്പ് പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് എ​ഫ്ഐ​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്നാ​ണ് ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. സി​എം​ആ​ർ​എ​ൽ-​എ​ക്സാ ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ അ​ട​ക്കം കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Kerala

പ്ര​ധാ​ന പ്ര​തി പി​ണ​റാ​യി ത​ന്നെ, പൊ​ലി​സ് എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സെ​ടു​ക്ക​ണം: ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യ​തി​ൽ പ്ര​തി​ക​രി​ച്ച് പ​രാ​തി​ക്കാ​ര​നും ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഷോ​ൺ ജോ​ർ​ജ്. കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ആ​ണ് പ്ര​ധാ​ന പ്ര​തി​യെ​ന്നും ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി മൂ​ന്ന് വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും ഷോ​ൺ ജോ​ർ​ജ്.

പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ തീ​ര​ത്തെ ആ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. കേ​ര​ള പൊ​ലി​സ് എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ഡി​യു​ടെ ക​ത്ത് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​പി​എ​മ്മി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു.

എം​എ​ൽ​എ സ്ഥാ​ന​ത്തു​നി​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി വാ​ങ്ങ​ണം. ക്യാ​ബി​ന​റ്റ് റാ​ങ്കി​ൽ ഉ​ള്ള ആ​ളാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. ആ ​സ്ഥാ​ന​ത്ത് ഒ​രു കൊ​ള്ള​ക്കാ​ര​ൻ ഇ​രി​ക്കാ​ൻ പാ​ടി​ല്ല. അ​ഴി​മ​തി​ക്കാ​ര​ൻ ആ​ണ് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നും ഷോ​ൺ ജോ​ർ​ജ് ആ​രോ​പി​ച്ചു.

Kerala

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സ് എ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ്. പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ ​ഡി ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി.

മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ​യും പി​ണ​റാ​യി​യു​ടെ മ​ക​ൾ വീ​ണ​ക്കെ​തി​രെ​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണം എ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഡി​ജി​പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

സെ​ക്ഷ​ൻ 66/2 പ്ര​കാ​ര​മാ​ണ് ഇ​ഡി ഡി​ജി​പി​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. പി​എം​എ​ൽ​എ വ​കു​പ്പ് പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് എ​ഫ്ഐ​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്നാ​ണ് ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. സി​എം​ആ​ർ​എ​ൽ-​എ​ക്സാ ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ അ​ട​ക്കം കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Kerala

എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കു നേ​ർ​ക്കു​ള്ള പൊ​ലി​സ് അ​തി​ക്ര​മം: പി​ണ​റാ​യി വി​ജ​യ​ൻ ഖാ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പൊ​ലി​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കു ക​ത്ത​യ​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് പൊ​ലി​സ് ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​ത്. 

പെ​ണ്‍​കു​ട്ടി​ക​ളെ ആ​ണ്‍ പൊ​ലി​സു​കാ​ർ ആ​ക്ര​മി​ക്കു​ന്പോ​ൾ വ​നി​താ പൊ​ലി​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ എ​തി​ർ​ക്കു​ക​യും ചെ​യ്യു​ന്ന കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ ഫാ​സി​സ്റ്റ് ശൈ​ലി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ടു​ന്ന​ത്. 

എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ വ​ന്ദേ​മാ​ത​ര​വും പാ​ടി​യ​തി​ൽ സോ​ണി​യ ഗാ​ന്ധി പോ​ലും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ സം​ഘ​പ​രി​വാ​റി​നെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​ൽ യു​ജി​സി ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്താ​മെ​ന്ന് കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച​തി​ലൂ​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മേ​ൽ ഗ​വ​ർ​ണ​ർ​ക്കു​ള്ള പൂ​ർ​ണ അ​ധീ​ശ​ത്വം സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.  

Kerala

സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല, ജീ​പ്പ് മാ​റ്റാ​ത്ത​ത് എ​ന്ത്?; പൊ​ലി​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ജീ​പ്പ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. വീ​ടി​ന് മു​ന്നി​ൽ പൊ​ലി​സ് ഔ​ട്ട്‌​പോ​സ്റ്റ് സ്ഥാ​പി​ച്ച​ത് ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ്. താ​ൻ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ട്.

ജീ​പ്പ് സ്റ്റേ​ഷ​ൻ എ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. ത​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ ഒ​രു​കാ​ല​ത്തും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ പൊ​ലി​സു​കാ​ർ വ​ന്ന് പോ​യി​രു​ന്നു.

പി​ന്നീ​ട് വാ​ഹ​നം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ അ​വി​ടെ​ത്ത​ന്നെ കി​ട​ന്ന​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ഹ​നം അ​വി​ടെ​നി​ന്ന് മാ​റ്റി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ധി​കാ​ര​മൊ​ഴി​ഞ്ഞ് മൂ​ന്ന് മാ​സം പി​ന്നി​ട്ടി​ട്ടും വാ​ഹ​നം മാ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ​തി​ന് പി​ന്നി​ലെ കാ​ര​ണം വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് പൊ​ലി​സാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

മ​ന്ത്രി മ​ന്ദി​ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​പ്പോ​ഴും പൊ​ലി​സ് ഔ​ട്ട്‌​പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രു​ണ്ടെ​ന്നും ഇ​തെ​ല്ലാം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്‍റെ വീ​ടി​ന് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് താ​ൻ പൊ​ലി​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. വീ​ടി​ന് മു​ന്നി​ലു​ള്ള പൊ​ലി​സ് വാ​ഹ​ന​ത്തെ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

തെ​റ്റ് തി​രു​ത്താ​ൻ പാ​ർ​ട്ടി​ക്ക് താ​ൽ​പ​ര്യ​മി​ല്ല; പി​ണ​റാ​യി​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ. പി​ണ​റാ​യി​യു​ടെ സ്വ​രം ഭീ​ഷ​ണി​യു​ടേ​താ​ണെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്താ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പി​ണ​റാ​യി ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ളി​ച്ച പ​റ്റി​യെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി വ​രെ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യാ​ണ് പി​ണ​റാ​യി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​മാ​ന​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മാ​സ​പ്പ​ടി കേ​സ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വി​ശ​ദീ​ക​ര​ണം പി​ണ​റാ​യി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​രം വി​ഷ​യ​ങ്ങ​ളൊ​ന്നും പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി.

താ​ൻ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​യ്യ​ന്നൂ​രി​ൽ വി​ജ​യി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഇ​ത്ര​യ​ധി​കം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ൽ പി​ന്നെ എ​ന്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​മാ​ണ് സി​പി​എം ന​ട​ത്തി​യ​ത്? എ​ന്നാ​യി​രു​ന്നു കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ചോ​ദ്യം. ഇ​പ്പോ​ഴും ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

തെ​റ്റു​ക​ൾ തി​രു​ത്താ​ൻ നേ​തൃ​ത്വ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​നി​ന്ന് പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ആ​രോ​പി​ച്ച​ത്. ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളെ​ല്ലാം കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി.

ഇ​തോ​ടെ ആ​ളു​ക​ൾ സം​ശ​യാ​ലു​ക്ക​ളാ​യെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. ആ​ര് തെ​റ്റ് ചെ​യ്താ​ലും സി​പി​എം ന​ട​പ​ടി​യെ​ടു​ക്കും. പാ​ർ​ട്ടി​ക്കെ​തി​രെ നീ​ങ്ങി​യാ​ൽ ആ​രാ​ണെ​ന്ന് നോ​ക്കി​ല്ലെ​ന്നും പി​ണ​റാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ ശ​ത്രു​വി​ന്‍റെ കൈ​യി​ലെ കോ​ടാ​ലി​യാ​യി മാ​റി​യെ​ന്നും പി​ണ​റാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

Kerala

പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും എ​ന്തു​പ​റ്റി?; ന​യം വ്യ​ക്ത​മാ​ക്കാ​ൻ പി​ണ​റാ​യി ഇ​ന്ന് എ​ത്തും

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി കോ​ട്ട​ക​ളാ​യ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണം വി​ശ​ദ​മാ​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് എ​ത്തും. ഇ​ന്ന് മു​ത​ൽ മൂ​ന്നു ദി​വ​സം അ​ദ്ദേ​ഹം ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്ത് പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​ക്കും.

ഒ​രി​ക്ക​ലും കു​ലു​ങ്ങാ​ത്ത കോ​ട്ട​ക​ളി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി സി​പി​എ​മ്മി​ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വ​ലോ​ക​നം ചെ​യ്ത് തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് എ​ത്തു​ന്ന​ത്.

ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ ആ​ദ്യം എ​തി​ർ​പ്പ് ഉ​യ​ർ​ന്ന മ​യ്യി​​ലും പി​ണ​റാ​യി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ണ്ട്. യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗം മാ​ത്ര​മ​ല്ല പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും പാ​ർ​ട്ടി കേ​ഡ​ർ ത​ല​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലും സി​പി​എ​മ്മി​നു​ണ്ട്. ത​ളി​പ്പ​റ​മ്പി​നെ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​ണ് പ​യ്യ​ന്നൂ​രി​ലെ സാ​ഹ​ച​ര്യ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാർട്ടി.

Kerala

അ​വ​സാ​ന വാ​ക്ക് പ​റ​യാ​ൻ പി​ണ​റാ​യി ആ​രാ​ണ്?; 'വെ‌​ടി​പൊ​ട്ടി​ച്ച്' സി.​ദി​വാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ ചൊ​ല്ലി സി​പി​എം - സി​പി​ഐ ബ​ന്ധം ഉ​ല​യു​ന്നു. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് അ​വ​സാ​ന വാ​ക്ക് പ​റ​യാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ആ​രാ​ണെ​ന്ന് സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ ചോ​ദി​ച്ചു.

ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ദി​വാ​ക​ര​ന്‍റെ രൂ​ക്ഷ പ്ര​തി​ക​ര​ണം. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ്. അ​ത്ത​ര​മൊ​രു സ​മീ​പ​നം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. മു​ന്ന​ണി​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട​തും വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ട​തും സി​പി​എ​മ്മാ​ണ്.

ഉ​പ​നേ​തൃ​സ്ഥാ​നം സി​പി​എ​മ്മി​ന് അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല. ഉ​പ​നേ​താ​വി​നെ വേ​ണ്ടെ​ന്നാ​ണെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് സി​പി​എം ഇ​ത്ര​യും ബ​ഹ​ളം വ​യ്ക്കു​ന്ന​ത്. ത​രി​ല്ല എ​ന്ന് പ​റ​യാ​ൻ പി​ണ​റാ​യി വി​ജ​യ​ന് എ​ന്താ​ണ് കാ​ര്യ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ച​ർ​ച്ച​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

ഉ​പ​നേ​തൃ​സ്ഥാ​നം ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് പ​റ​യാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ദി​വാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ഉ​പ​നേ​തൃ​സ്ഥാ​നം സി​പി​എ​മ്മി​ന് ത​ന്നെ​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

Kerala

സി​പി​ഐ​യു​ടെ അ​ഭി​മാ​ന​ത്തി​ന് വി​ല​യി​ടാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ടി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി​പി​ഐ​യു​ടെ അ​ഭി​മാ​ന​ത്തി​ന് വി​ല​യി​ടാ​ൻ ഒ​രു നേ​താ​വി​നും അ​വ​കാ​ശ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സം​ബ​ന്ധി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. സ്ഥാ​നം സി​പി​എ​മ്മി​നാ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ, അ​ത് അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് യോ​ജി​ക്കു​ന്ന നി​ല​പാ​ട​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സി​പി​ഐ​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള ത​ർ​ക്ക​വി​ഷ​യ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കേ​ണ്ട​താ​ണെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. മു​ന്ന​ണി സം​വി​ധാ​ന​ത്തി​ലെ പ​ര​സ്പ​ര ധാ​ര​ണ​ക​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്നും സ്ഥാ​നം സി​പി​എ​മ്മി​ന് ത​ന്നെ ല​ഭി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​പ​നേ​താ​വി​നെ സം​ബ​ന്ധി​ച്ച ക​ത്ത് ന​ൽ​കേ​ണ്ട​ത് താ​നാ​ണെ​ന്നും ക​ത്തി​ൽ സി​പി​എം നേ​താ​വി​ന്റെ പേ​രാ​യി​രി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

Kerala

ആ ​ക​സേ​ര​യി​ൽ ആ​രും ക​ണ്ണു​വെ​ക്കേ​ണ്ട; പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സി​പി​എ​മ്മി​ൽ നി​ന്ന് ത​ന്നെ: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പി​ണ​റാ​യി വി​ജ​യ​ൻ. സ്പീ​ക്ക​ർ​ക്ക് ന​ൽ​കു​ന്ന ക​ത്തി​ൽ ഉ​പ​നേ​താ​വാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത് സി​പി​എം നേ​താ​വി​ന്‍റെ പേ​രാ​യി​രി​ക്കു​മെ​ന്നും അ​ദ്ദ​ഹേം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച ത​ർ​ക്കം മൂ​ന്ന് മാ​സ​മാ​യി എ​ൽ​ഡി​എ​ഫി​ൽ തു​ട​രു​ക​യാ​ണ്. 

സി​പി​ഐ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സി​പി​എം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പ​ദ​വി ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് സി​പി​ഐ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ലെ പ​ദ​വി​ക​ൾ ഏ​തെ​ങ്കി​ലും ഒ​രു പാ​ർ​ട്ടി​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച അ​വ​കാ​ശ​വാ​ദ​വും പാ​ർ​ട്ടി ഉ​ന്ന​യി​ക്കു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എ​ൻ. സ്മാ​ര​ക​ത്തി​ലെ​ത്തി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വി​ഷ​യം മാ​റ്റി​വെ​ച്ചാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​ർ​ന്ന​ത്. എ​ന്നാ​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച വി​ഷ​യം ആ​രും ഉ​ന്ന​യി​ച്ചി​ല്ല.

 മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചാ​ണ് വി​ഷ​യം ഉ​ന്ന​യി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ ആ​വ​ശ്യം പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും പ​ര​സ്യ​മാ​യി ത​ള്ളി​യ​തി​ൽ സി​പി​ഐ​യി​ൽ അ​തൃ​പ്തി​യു​ണ്ട്. എ​ന്നാ​ൽ ഈ ​അ​തൃ​പ്തി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ർ​ട്ടി. 

Kerala

ഗ​വ​ർ​ണ​ർ ഇ​ല്ലാ​ത്ത അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്നു; ആ​ർ​ലേ​ക്ക​ർ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റിനെ വിമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഗ​വ​ർ​ണ​ർ ഇ​ല്ലാ​ത്ത അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് മേ​ധാ​വി​യെ വി​ളി​ച്ചു​വ​രു​ത്തി​യ ന​ട​പ​ടി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ​

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​ൽ ക​ട​ന്നു​ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.  അ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ഇ​ട​പെ​ട​ലി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെയ്തിട്ടില്ല.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി സം​ഘ​പ​രി​വാ​ർ വി​ധേ​യ​ത്വം കാ​ണി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് വ​ലി​യ സ​ന്ദേ​ശം ന​ൽ​കും. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ​യും പി​ണ​റാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. 

വി​ദ്യാ​ർ​ഥി​ക​ൾ വി​സി​യെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞതാണ്. ഐ​ഷി ഘോ​ഷി​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ലും സ​ർ​ക്കാ​ർ കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക്ഷേ​മ​പെ​ൻ​ഷ​ൻ ഓ​ണ​ത്തി​ന് മു​മ്പ് ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ലും ഉ​റ​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് മാ​സം​കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി മാ​റ്റി​ക്കാ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ക​ട​മെ​ടു​പ്പ് പ​രി​ധി ക​വി​ഞ്ഞ​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന മാ​സ​ത്തെ ക​ട​മെ​ടു​പ്പ് പ​രി​ധി 2,022 കോ​ടി രൂ​പ മാ​ത്ര​മാ​ണെ​ന്നും ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. നേ​ര​ത്തെ ക​ട​മെ​ടു​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച സ​തീ​ശ​ൻ ത​ന്‍റെ പ​ഴ​യ നി​ല​പാ​ട് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​കു​മോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

Kerala

ഒ​രു ഹ​വാ​ല​യും ന​ട​ത്തി​യി​ട്ടി​ല്ല; ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. താ​നോ മ​ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ ഒ​രു ഹ​വാ​ല ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ല. ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.​തു​ട​ർ​ന്നും സ​ഹ​ക​രി​ക്കും.

വീ​ണ ത​ന്‍റെ മ​ക​ളാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് വി​ഷ​യ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. വീ​ണ വ​ലി​യ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യ​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന തു​ക വ​ലി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ഇ​ഡി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കാ​റി​ല്ലെ​ന്നും വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​റു​ള്ള​തെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. 

എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചോ​ദ്യം ഉ​ന്ന​യി​ച്ചു. വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പി. ​വി​ജ​യ​ൻ എ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്നും പ​രാ​മ​ർ​ശി​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ത​നി​ക്കെ​തി​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്.

വീ​ണ​യു​ടെ പ​ണം ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യ​തി​ന് എ​ന്താ​ണ് തെ​ളി​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. 

ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ള്‍ വി​ചി​ത്ര​മാ​ണ്. ത​നി​ക്ക് പി​ന്നാ​ലെ അ​വ​ര്‍ പി​ന്തു​ട​ര്‍​ന്നു​കൊ​ണ്ടേ ഇ​രി​ക്കു​ക​യാ​ണ്. ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്. ഇ​നി​യും ശു​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

ബെ​വ്‌​കോ​യു​ടെ ന​ഷ്ട​ത്തി​ന് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​ർ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ന്ത്രി എം. ​ലി​ജു

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ന​ഷ്ട​ത്തി​ലാ​ക്കി​യെ​ന്ന് മ​ന്ത്രി എം.​ലി​ജു. കോ​ർ​പ​റേ​ഷ​ന്‍റെ ന​ഷ്ടം നി​ക​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നും ബെ​വ്‌​കോ​യെ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​ണ​ലൈ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബെ​വ്‌​കോ​യു​ടെ ഉ​ൽ​പ്പാ​ദ​ന​വും വി​ൽ​പ്പ​ന​യും വ​ർ​ധി​ച്ചി​ട്ടും ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഗ്യാ​ല​നേ​ജ് ഫീ​സ് അ​ഞ്ച് പൈ​സ​യി​ൽ നി​ന്ന് പ​ത്ത് രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ ബെ​വ്‌​കോ​യ്ക്ക് സ​ർ​ക്കാ​രി​ന് 400 കോ​ടി രൂ​പ ന​ൽ​കേ​ണ്ടി​വ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.  ഇ​തോ​ടെ ലാ​ഭം ഇ​ല്ലാ​താ​കു​ക​യും റി​സ​ർ​വ് ഫ​ണ്ടി​ൽ​നി​ന്ന് പ​ണ​മെ​ടു​ത്ത് ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ പു​തി​യ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഓ​ണ​ത്തി​ന് ശേ​ഷം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ലി​ജു പ​റ​ഞ്ഞു.

ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ നി​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പു​ക​ളെ ഒ​ഴി​വാ​ക്കി​യ ധ​ന​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ലും മ​ന്ത്രി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.  സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ ഭീ​മ​മാ​യ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​നെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ലി​ജു പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ല​വി​ലെ ന​ട​പ​ടി​ക്ര​മം ശ​രി​യാ​ണെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ഷം​സീ​റി​ന് ക​മ്യൂ​ണി​സ്റ്റ് മ​ന​സ​ല്ല, ലീ​ഗ് മ​ന​സ്; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ൻ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഷം​സീ​ർ യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്റ്റു​കാ​ര​ന​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ലീ​ഗ് മ​ന​സാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

ഷം​സീ​റി​ന് ക​മ്യൂ​ണി​സ്റ്റ് മ​ന​സ​ല്ല, ലീ​ഗ് മ​ന​സാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ൾ നി​ര​വ​ധി ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചാ​ണ് അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ഷം​സീ​ർ എ​ളു​പ്പ​വ​ഴി​യി​ലൂ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഭ​ര​ണ​കൂ​ട​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ളും അ​ധി​കാ​ര​മോ​ഹി​ക​ളാ​യ നേ​താ​ക്ക​ളു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ലെ പു​ഴു​ക്കു​ത്താ​യി​രു​ന്നു പി. ​ശ​ശി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു. 

Kerala

വീ​ണ​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി; ഒ​ളി​യ​മ്പു​മാ​യി ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. വീ​ണ​യു​ടെ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ മു​ന്നി​ൽ വ​ന്നി​ട്ടി​ല്ല. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

വീ​ണാ വി​ജ​യ​നെ​തി​രാ​യ അ​ന്വേ​ഷ​ണം ഇ​ഡി കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട് വീ​ണ ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ന്ന വ്യാ​ജ സിം ​കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട്ടെ ഡി​ടി​പി​സി ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ​ർ ന​ന്ദു​ലാ​ലി​ന്‍റെ പേ​രി​ലാ​ണ് സിം ​കാ​ർ​ഡ് എ​ടു​ത്ത​തെ​ന്നാ​ണ് ഇ​ഡി ക​ണ്ടെ​ത്ത​ൽ. 

2024 മു​ത​ൽ വീ​ണ ഈ ​സിം ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വീ​ണ​യും റി​യാ​സും ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സിം ​എ​ടു​ത്ത​തെ​ന്നാ​ണ് ന​ന്ദു​ലാ​ൽ ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ എ​ന്ത് ആ​വ​ശ്യ​ത്തി​നാ​ണ് സിം ​എ​ടു​ത്ത​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ന്ദു​ലാ​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​ജ സിം ​ഉ​പ​യോ​ഗി​ച്ച​ത് ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ൾ​ക്കാ​യി​രു​ന്നു​വെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ൾ​ക്കാ​യി ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന സം​ശ​യ​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ണ്ട്. അ​തേ​സ​മ​യം വീ​ണാ വി​ജ​യ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നും ഇ​ഡി നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. 

Kerala

മാ​സ​പ്പ​ടി കേ​സ്; സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് ഇ​ഡി. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം നി​ഖി​ലി​ന്‍റെ ഫ്ലാ​റ്റി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ ന​ന്ദു​ലാ​ലി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ എ​ട്ട് ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് കോ​ഴി​ക്കോ​ട് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്കാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​ടി​പി​സി ഡെ​സ്റ്റി​നേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​ന്ദു​ലാ​ൽ, സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും സൊ​ലൈ​സ് ക​മ്പ​നി ഉ​ട​മ​യു​മാ​യ നി​ഖി​ൽ, ഷൈ​ജ​ൽ, ഫൈ​ജാ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

എ​ക്സാ​ലോ​ജി​ക്കി​ൽ​നി​ന്ന് പ​ണം പു​റ​ത്തേ​ക്ക് പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും മ​റ്റ് വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​ഖി​ൽ ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

നി​ല​വി​ൽ ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ഖി​ൽ സൊ​ലൈ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​ണ്. വീ​ണ​യു​ടെ ഡ​യ​റി​യി​ൽ​നി​ന്നാ​ണ് നി​ഖി​ലി​ന്‍റെ​യും മ​റ്റ് മൂ​ന്ന് പേ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​ഡി​ക്ക് ല​ഭി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ഇ​വ​ർ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് വീ​ണ ന​ൽ​കി​യ മൊ​ഴി​യി​ലു​ണ്ട്.

 

Viral

പ്രി​യ​ദ​ർ​ശി​നി സെ​ൻ​സ​റി​ങ്? സ​തീ​ശ​നെ​തി​രെ തി​രി​ഞ്ഞ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ രം​ഗ​ത്ത്

"കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ 'അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ'​യോ? വി.​ഡി. സ​തീ​ശ​ന്‍റെ ഭ​ര​ണ​ത്തി​നെ​തി​രെ​യും സ​ർ​ക്കാ​രി​ന്‍റെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പോ​സ്റ്റു​ക​ൾ​ക്കെ​തി​രെ​യും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സെ​ൻ​സ​ർ​ഷി​പ്പ് ന​ട​ക്കു​ന്നു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ രം​ഗ​ത്ത്!"

"സി​പി​ഐ​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പി. ​രാ​ജീ​വ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 2021-ലെ ​ഐ.​ടി റൂ​ൾ​സ് (IT Rules, 2021) ദു​രു​പ​യോ​ഗം ചെ​യ്ത് ത​ങ്ങ​ൾ​ക്കെ​തി​രെ ഉ​യ​രു​ന്ന ജ​ന​ശ​ബ്ദ​ങ്ങ​ളെ​യും വി​മ​ർ​ശ​ന​ങ്ങ​ളെ​യും അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പി. ​രാ​ജീ​വ് ആ​രോ​പി​ക്കു​ന്നു.

മെ​റ്റ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​നെ​യും വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ളും, മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന സ​ർ​ക്കാ​രി​നെ​തി​രാ​യ വാ​ർ​ത്ത​ക​ളും ഇ​ന്ത്യ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ൽ വ​ൻ​തോ​തി​ൽ ജി​യോ-​ബ്ലോ​ക്ക് ചെ​യ്യി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​വ​യോ, വ്യാ​ജ​വാ​ർ​ത്ത​ക​ളോ, വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ളോ നീ​ക്കം ചെ​യ്യാ​നാ​ണ് നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ള്ള​ത്. എ​ന്നാ​ൽ വ്യാ​ജ​വാ​ർ​ത്ത​യോ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മോ ഉ​ണ്ടാ​ക്കാ​ത്ത, സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ​യും ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കു​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ നീ​ക്കം ചെ​യ്യി​ക്കു​ന്ന​തെ​ന്ന് പി. ​രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.

മാ​ധ്യ​മ​ങ്ങ​ളെ നേ​രി​ട്ട് നി​രോ​ധി​ക്കാ​തെ, സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ ത​ട​ഞ്ഞ് പി​ൻ​വാ​തി​ലി​ലൂ​ടെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ൽ ക​ട​ന്നു​ക​യ​റു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ക​രു​ത​ലോ​ടെ സം​ര​ക്ഷി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും, ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു."

"മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വാ​ർ​ത്ത​ക​ൾ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത സം​ഭ​വ​ത്തി​ൽ എ. ​എ. റ​ഹീം എം.​പി​യും ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. 'പ്രി​യ​ദ​ർ​ശി​നി സെ​ൻ​സ​റി​ങ്' എ​ന്നാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ എ. ​എ. റ​ഹീം പ​രി​ഹ​സി​ച്ച​ത്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​തെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന് പു​ല്ലു​വി​ല​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രും മെ​റ്റ​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ ബ​ന്ധം പോ​ലെ​യാ​ണോ വി.​ഡി. സ​തീ​ശ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ച റ​ഹീം, സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ മെ​റ്റ സ്വ​മേ​ധ​യാ വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ കേ​ന്ദ്ര ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യും അ​തേ വ​ഴി​യേ പോ​കു​ന്ന​ത് അ​സ​ഹി​ഷ്ണു​ത​യു​ടെ തെ​ളി​വാ​ണ്."

"പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന ഉ​ള്ള​ട​ക്ക​മാ​യു​ള്ള വാ​ർ​ത്താ കാ​ർ​ഡു​ക​ൾ പോ​ലും നീ​ക്കം ചെ​യ്ത​തി​നെ​തി​രെ വി. ​ശി​വ​ദാ​സ​ൻ എം.​പി​യും രം​ഗ​ത്തു​വ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ കാ​ർ​ഡ് പോ​ലും നീ​ക്കം ചെ​യ്ത​ത് അ​മ്പ​രി​പ്പി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ഈ ​പ്ര​വ​ർ​ത്തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ആ​രെ​യാ​ണ് ഭ​യ​പ്പെ​ടു​ത്താ​ൻ നോ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ന​ങ്ങ​ൾ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​തി​ൽ എ​ന്തി​നാ​ണ് ഇ​ത്ര അ​സ​ഹി​ഷ്ണു​ത​യെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു."

"ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​മാ​യ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​വും ക​വ​ർ​ന്നെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്നും ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം എ​ന്താ​ണ്? സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ ജി​യോ-​ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ൾ എ​ന്ത് ക​രു​തു​ന്നു?

District News

സ​ര്‍​ക്കാ​രി​ന് സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത വീ​ഴ്ച​ക​ളു​ണ്ടാ​യി: പി​ണ​റാ​യി വിജയൻ

ച​വ​റ (കൊ​ല്ലം): നീ​ണ്ട​ക​ര​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ല്‍ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍.
എ​ല്ലാ വി​വ​ര​ങ്ങ​ളും കു​ടും​ബം പ​ങ്കു​വെ​ച്ചെ​ന്നും കു​ടും​ബ​ത്തി​ന്‍റെ തു​ട​ര്‍ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. വീ​ഴ്ച​ക​ള്‍ ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചെ​യ്യേ​ണ്ട പ​ല കാ​ര്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ല്ലെ​ന്നും നാ​ട്ടി​ല്‍ ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ എ​ങ്ങ​നെ ഇ​ട​പെ​ട​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​റി​യി​ല്ലെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ടാ​യി.

ഗൗ​ത​മി​ന്‍റെ സ​ഹോ​ദ​ര​ന് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണം. കു​ടു​ംബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്ക​ണം. ഗൗ​ത​മി​ന്‍റെ കു​ടും​ബ​ത്തി​ന് ഭ​വ​നം ന​ല്‍​ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് മു​ന്നോ​ട്ട് വെ​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
വി​ഷ​യ​ത്തി​ല്‍ വ​കു​പ്പ് മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ഉ​ള്‍​പ്പെ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തി​നെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ര്‍​ശി​ച്ചു.

Kerala

ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച അ​ദ്ദേ​ഹം കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​യ കാ​ല​താ​മ​സം തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ന്യാ​യീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശ്ര​മി​ക്കാ​തെ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. കാ​ണാ​താ​യ ഗൗ​ത​മി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും സ​ർ​ക്കാ​ർ ന​ൽ​ക​ണം. ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ളും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും വീ​ടും ഇ​ള​യ മ​ക​ന് ജോ​ലി​യും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാ​ജേ​ഷി​ന്‍റെ കു​ടും​ബം അ​നാ​ഥ​മാ​കാ​ൻ പാ​ടി​ല്ല; സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണം: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ചെ​റു​പു​ഴ​യി​ൽ വ​ച്ച് മ​രി​ച്ച രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ർ​ക്കാ​ർ സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ഉ​ട​ൻ ജോ​ലി ന​ൽ​ക​ണം. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വീ​ട് പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പി​ണ​റാ​യി പ​റ​ഞ്ഞു.

കു​ടും​ബം അ​നാ​ഥ​മാ​കാ​ൻ പാ​ടി​ല്ലെ​ന്നും മു​ൻ​കാ​ല​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര്യ​യ്ക്ക് ജോ​ലി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്നും താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ജോ​ലി വ​ലി​യ ആ​ശ്വാ​സ​മാ​കും. ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം.

എ​ന്ത് ചെ​യ്താ​ലും അ​ധി​ക​മാ​കി​ല്ല. അ​ത്ര​യും വി​ല​പ്പെ​ട്ട ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്. എ​ല്ലാ പി​ന്തു​ണ​യും കു​ടും​ബ​ത്തി​നു​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

Kerala

പുനർജനി കേസ് പിൻവലിച്ച സർക്കാർ നടപടി പുനഃപരിശോധിക്കണം: പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​നെ​തി​രാ​യ പു​ന​ർ​ജ​നി കേ​സ് പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന തീ​രു​മാ​ന​മ​ല്ല ഇ​തെ​ന്നും, മ​ന്ത്രി​സ​ഭാ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണോ കേ​സ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് പ​രാ​തി​ക്കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യാ​ണ് പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​മാ​ഹ​രി​ച്ചു​വെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും സു​താ​ര്യ​മ​ല്ലാ​തെ​യു​ള്ള ഫ​ണ്ട് ക​ള​ക്ഷ​നി​ൽ വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് ഭാ​ഗ​മാ​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​നാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​ത്. ഫൗ​ണ്ടേ​ഷ​ന്‍റെ പ​ദ്ധ​തി പു​ന​ർ​ജ​നി പ​ദ്ധ​തി​യാ​യി എംഎ​ൽഎ ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ണം സ​മാ​ഹ​രി​ച്ച​ത് സ​തീ​ശ​നാ​ണെ​ന്നും എ​ന്നാ​ൽ പ​ണം വി​നി​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ച് പ​രാ​തി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ധ​ന​സ​ഹാ​യ​ത്തി​നാ​യി വി​ദേ​ശ​ത്ത് യോ​ഗം വി​ളി​ച്ച​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും, മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​ൻ പ​ണം സ​മാ​ഹ​രി​ച്ച​തി​ന്‍റെ​യും ചെ​ല​വ​ഴി​ച്ച​തി​ന്‍റെ​യും അ​ടി​സ്ഥാ​നം എ​ന്താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദ്യം ഉ​ന്ന​യി​ച്ചു.

Kerala

പി​ണ​റാ​യി​യെ എ​ന്തി​ന് പേ​ടി​ക്ക​ണം, ഞാ​നും വി​മ​ര്‍​ശി​ക്കാ​റു​ണ്ട്: ഇ.പി. ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ക്കാ​ന്‍ എ​ന്തി​ന് പേ​ടി​ക്ക​ണ​മെ​ന്ന് സി​പി​എം മു​തി​ര്‍​ന്ന നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളി​ല്‍ താ​ന​ട​ക്കം അ​ദ്ദേ​ഹ​ത്തെ വി​മ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ക്കാ​ര്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വ​ന്ന് പ​റ​യാ​റി​ല്ലെ​ന്നും അ​ത് പാ​ര്‍​ട്ടി സം​ഘ​ട​നാ കാ​ര്യ​മാ​ണെ​ന്നും പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി​യി​ല്‍ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ക്കു​ന്ന​തി​ന് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് പേ​ടി​യു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ മ​റു​പ​ടി.

"ഞ​ങ്ങ​ള്‍ എ​ന്തി​നാ​ണ് പേ​ടി​ക്കു​ന്ന​ത്. ഞ​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തെ എ​ന്തെ​ല്ലാം വി​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. അ​തെ​ല്ലാം വ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യാ​ത്ത​ത് പാ​ര്‍​ട്ടി സം​ഘ​ട​നാ കാ​ര്യ​മാ​യ​തി​നാ​ലാ​ണ്. ഞ​ങ്ങ​ള്‍​ക്ക് പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി​യി​ല്‍ പ​റ​യും. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കും.

എ​ല്ലാ​വ​രെ​യും പാ​ര്‍​ട്ടി​യി​ല്‍ വി​മ​ര്‍​ശി​ക്കും, സ്വ​യം വി​മ​ര്‍​ശ​ന​വും ഉ​ണ്ട്. തെ​റ്റ് തി​രു​ത്ത​ലു​ണ്ട്. അ​തു​പോ​ലെ സ്വ​യം തി​രു​ത്ത​ലു​മു​ണ്ട്. ഇ​തെ​ല്ലാം ന​ട​ത്തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി'.-​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Kerala

മാ​സ​പ്പ​ടി​ക്കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്; അ​ന്വേ​ഷ​ണം പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്ക്

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളും കേ​സി​ലെ പ്ര​തി​യു​മാ​യ വീ​ണ​യു​ടെ​തു​ൾ​പ്പെ​ടെ​യു​ള്ള സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ലെ ഇ​ഡി അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് അ​ഥോ​റി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക സൂ​ച​ന​ക​ളു​ള്ള​ത്.

കേ​സ് അ​ന്വേ​ഷി​ച്ച കൊ​ച്ചി ഇ​ഡി ഓ​ഫീ​സാ​ണ് ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​റാ​യ വീ​ണ​യ്ക്കും പ​ണം ന​ൽ​കി​യ​ത് പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് സി​എം​ആ​ർ​എ​ൽ എം​ഡി എ​സ്.​എ​ൻ. ശ​ശി​ധ​ര​ൻ ക​ർ​ത്ത 2024 ഏ​പ്രി​ൽ 17ന് ​മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് ഈ ​പ​ണ​മി​ട​പാ​ട് ന​ട​ന്ന​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്. ഐ​ടി ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ളു​ടെ പേ​രി​ൽ 2.78 കോ​ടി രൂ​പ കൈ​പ്പ​റ്റി​യെ​ങ്കി​ലും സേ​വ​ന​ങ്ങ​ളൊ​ന്നും തി​രി​ച്ചു ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വീ​ണ​യും സ​മ്മ​തി​ച്ച​താ​യി ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ക​ർ​ത്താ​യു​ടെ ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പി​ണ​റാ​യി വി​ജ​യ​നെ ചോ​ദ്യം ചെ​യ്യു​ക.

അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നു സ​മ​ൻ​സ് ന​ൽ​കാ​നു​ള്ള നീ​ക്ക​മു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. സി​എം​ആ​ർ​എ​ൽ, ക​മ്പ​നി ഡ​യ​റ​ക്‌​ട​ർ​മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 26 കോ​ടി രൂ​പ​യു​ടെ സ്വ​ത്തും മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ 12 പ്ര​തി​ക​ളു​ടെ​യും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യു​മാ​യി 29 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ച്ചെ​ന്നും ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്‌​ത​മാ​ക്കു​ന്നു.

Kerala

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ലെ റെ​യ്ഡ്; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ന​ഷ്‌​ട​പ​രി​ഹാ​രം ഇ​ഡി ന​ല്‍​കി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ത്ത മൂ​ന്നു കാ​റു​ക​ള്‍​ക്ക് ഇ​ഡി ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കി. മാ​സ​പ്പ​ടി കേ​സി​ല്‍ ജൂ​ണ്‍ 27ന് ​പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി​യ ടാ​ക്‌​സി കാ​റു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ല​വ​ധി ക​ഴി​ഞ്ഞ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്യാം​രാ​ജി​ന്‍റെ കാ​റി​ന് പ​ണി​ക​ള്‍​ക്കു ചെ​ല​വാ​യ ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും ന​ല്‍​കി. ഷ​റ​ഫു​ദ്ദീ​ന്‍, ലാ​ലു ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക​യി​ല​ധി​കം വ​ന്ന ബി​ല്‍​ത്തു​ക പൂ​ര്‍​ണ​മാ​യും ഇ​ഡി ന​ല്‍​കി. വാ​ഹ​നം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് സി​പി​എം നേ​ര​ത്തേ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വാ​ഗ്ദാ​ന​ത്തി​ല്‍​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ന​ഷ്‌​ടം ഇ​ഡി നി​ക​ത്തി​യ​ത്.

Kerala

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റ്; ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കും​തോ​റും ജ​ന​കീ​യ സ​മ​രം കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​കും സി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​രം​ഭി​ച്ച സ​മ​രം ആ​ഴ്ച​ക​ൾ പി​ന്നി​ടു​മ്പോ​ൾ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. സ​മ​രം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര നേ​താ​ക്ക​ളും എം​പി​മാ​രും പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ളെ ചെ​റൂ​ത്ത് സ​മ​ര​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണ വ​ല​യ​മൊ​രു​ക്കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സി​നൊ​പ്പം ലാ​ത്തി​യു​മാ​യി ഗു​ണ്ടാ​സം​ഘ​വും സ​മ​ര​ക്കാ​രെ അ​ക്ര​മി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രി​ക​യാ​ണ്. ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും സ​മ​ര​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി വ​ന്നു. ലോ​ക് സ​ഭ​യി​ലും നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടും മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന സ​മ​ര​വും ഉ​ന്ന​യി​ക്കു​വാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

 

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​വി​ട്ടൊ​രു ക​ളി​യി​ല്ല ; പി​ണ​റാ​യി​ക്ക് നേ​രെ വി​ര​ൽ ചൂ​ണ്ടി സി​പി​ഐ

കാ​സ​ർ​ഗോ​ഡ്: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ​ച്ചൊ​ല്ലി സി​പി​ഐ - സി​പി​എം ത​ർ​ക്കം മു​റു​കു​ന്നു. ഈ ​കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ സി​പി​ഐ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. വി​ഷ​യം ക​ഴി​ഞ്ഞ കാ​ര്യ​മാ​ണെ​ന്ന പി​ണ​റാ​യി​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി.​സു​നീ​ർ പ​റ​ഞ്ഞു. ഇ​ത് ഏ​ക​പ​ക്ഷീ​യ​മാ​യി എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത് സി​പി​എ​മ്മി​ന്‍റെ ആ​കെ നി​ല​പാ​ടാ​ണോ​യെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​ഐ പ​റ​ഞ്ഞ​ത് മു​ൻ​പേ കേ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​ന്ന് ഈ ​ഗ​തി ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്നും സു​നീ​ർ തു​റ​ന്ന​ടി​ച്ചു. സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന നി​ര​വ​ധി വി​വാ​ദ വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടും എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​രാ​ൻ ക​ഴി​യാ​ത്ത​ത് പ്ര​തി​പ​ക്ഷ നി​ര​യി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ഇ​നി അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ പ​ദ​വി വി​ട്ടൊ​രു ക​ളി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ. ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള സി​പി​ഐ നേ​താ​ക്ക​ൾ. ഉ​പ​നേ​താ​വ് എ​ന്ന പ​ദ​വി ഭ​ര​ണ​ഘ​ട​ന​യി​ലോ നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ളി​ലോ ഇ​ല്ലെ​ങ്കി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ ര​ണ്ടാ​മ​നെ അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.

നി​യ​മ​സ​ഭ​യി​ൽ ഒ​രു മു​റി​യും ഉ​പ നേ​താ​വി​ന് ല​ഭി​ക്കും. പ​ദ​വി​ക്കു വേ​ണ്ടി​യ​ല്ല ത​ങ്ങ​ളു​ടെ ക​ടും​പി​ടി​ത്ത​മെ​ന്നാ​ണ് സി​പി​ഐ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Kerala

അ​ദാ​നി​ഗ്രൂ​പ്പ് ഇ​ത്ര ധൈ​ര്യം കാ​ണി​ച്ച​ത് എ​ങ്ങ​നെ?; വി​ഴി​ഞ്ഞം ഓ​ഹ​രി​കൈ​മാ​റ്റം സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് പി​ണ​റാ​യി

തിരുവനന്തപുരം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തെ അ​ദാ​നി-​എം​എ​സ്‌​സി ഓ​ഹ​രി​കൈ​മാ​റ്റം സ​ർ​ക്കാ​രി​ൻ​റെ അ​റി​വോ​ടെ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. എ​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യോ​ടെ മാ​ത്രം ആ​ലോ​ചി​ക്കാ​ന്‍ ക​ഴി​യു​ന്ന കാ​ര്യ​ത്തി​ല്‍ അ​ദാ​നി​ക്ക​മ്പ​നി​ക്ക് ഇ​ത്ര ധൈ​ര്യ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​വി​ടെ​യാ​ണ് വ്യ​ക്ത​ത​യു​ണ്ടാ​വേ​ണ്ട​തെ​ന്ന് പി​ണ​റാ​യി പ്ര​തി​ക​രി​ച്ചു.

25 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ഓ​ഹ​രി കൈ​മാ​റ്റം ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ മു​ൻ​കൂ​റാ​യി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. അ​ദാ​നി​യു​ടെ നി​യ​മ​വി​രു​ദ്ധ നീ​ക്ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ദാ​നി പോ​ർ​ട്ട് സെ​ബി​ക്ക് കൊ​ടു​ത്ത അ​പേ​ക്ഷ​യി​ൽ ഓ​ഹ​രി ഇ​ട​പാ​ട് ന​ട​ന്നു ക​ഴി​ഞ്ഞു​വെ​ന്ന് പ​റ​യു​ന്നു. ജൂ​ൺ 29ന് ​ത​ന്നെ ഒ​പ്പി​ട്ടു. കേ​ര​ള താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖം പു​തി​യ ഉ​ട​മ​യ്ക്ക് വി​ൽ​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഇ​തി​നെ കാ​ണാം.

ഷി​പ്പിം​ഗ് ക​മ്പ​നി​യാ​യ എം​എ​സ്‌​സി വി​ഴി​ഞ്ഞം തു​റ​മു​ഖം നി​യ​ന്ത്രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​ത് കു​ത്ത​ക​യാ​യി മാ​റും. അ​ങ്ങ​നെ വ​രു​മ്പോ​ൾ മ​റ്റു ക​മ്പ​നി​ക​ളു​ടെ ക​പ്പ​ലു​ക​ൾ ഇ​ങ്ങോ​ട്ടേ​ക്ക് വ​രു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട വ​രു​മാ​ന​ത്തി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് വ​ഴ​ങ്ങി കൊ​ടു​ക്കു​ന്ന നി​ല ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ വേ​ണ്ട കാ​ര്യ​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പ് ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ എ​ങ്ങ​നെ ധൈ​ര്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ട്ടേ​റെ സം​ശ​യ​ങ്ങ​ളു​ണ്ട്. എ​വി​ടെ​യോ എ​ന്തോ അ​സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്, ഭ​ര​ണ​നേ​ട്ട​മെ​ന്ന് പാ​ർ​ട്ടി മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി ന​ട​ത്തി​യ വ​ൻ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​മാ​യി സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി.

വി​ഴി​ഞ്ഞ​ത്തെ വ​ൻ വി​ദേ​ശ നി​ക്ഷേ​പം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ വി​ജ​യ​വും വ​ലി​യൊ​രു ഭ​ര​ണ​നേ​ട്ട​വു​മാ​യാ​ണ് ദേ​ശാ​ഭി​മാ​നി അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഈ ​ഷി​പ്പി​ങ് കു​ത്ത​ക ക​മ്പ​നി​യു​ടെ നി​ക്ഷേ​പ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് സ​ഭ​യി​ൽ പ​ര​സ്യ​മാ​യി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ, നി​ക്ഷേ​പ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് ന​ൽ​കി​യ ഈ ​വാ​ർ​ത്ത ദേ​ശാ​ഭി​മാ​നി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും പി​ന്നീ​ട് നീ​ക്കം ചെ​യ്യു​ക​യു​ണ്ടാ​യി.

 

Kerala

എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി; ബി​ജെ​പി അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കു​ള്ള വി​ദേ​ശ ധ​ന​സ​ഹാ​യം നി​യ​ന്ത്രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫോ​റി​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ ആ​ക്ട് ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​ത്യേ​ക പ്ര​മേ​യം പാ​സാ​ക്കി. പ്രതിപക്ഷ നേതാവ് പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ സം​യു​ക്ത​മാ​യി പി​ന്തു​ണ​ച്ച​പ്പോ​ൾ, സ​ഭ​യി​ലെ ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു വോ​ട്ട് ചെ​യ്തു. വോ​ട്ടെ​ടു​പ്പി​ൽ 111 പേ​ർ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ര​ണ്ട് പേ​രാ​ണ് എ​തി​ർ​ത്ത​ത്.

രാ​ജ്യ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും എ​ൻ​ജി​ഒ​ക​ളെ​യും പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​നും അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​നു​മു​ള്ള കേ​ന്ദ്ര നീ​ക്ക​മാ​ണ് ഈ ​നി​യ​മ​ഭേ​ദ​ഗ​തി​ക്ക് പി​ന്നി​ലെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്രതിപക്ഷ നേതാവ് കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ൽ ക​ട​ന്നു​ക​യ​റാ​നു​മു​ള്ള ശ്ര​മ​മാ​ണെ​ന്നും ഭേ​ദ​ഗ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പിണറായി ആ​വ​ശ്യ​പ്പെ​ട്ടു. മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.

അ​തേ​സ​മ​യം, പ്ര​മേ​യ​ത്തി​ൽ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ബി​ജെ​പി സ​ഭ​യി​ൽ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പൂ​ർ​ണ​മാ​യി നി​രാ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് ര​ണ്ടി​നെ​തി​രെ 111 വോ​ട്ടു​ക​ൾ​ക്ക് നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

Kerala

പി​ണ​റാ​യി​യു​ടെ യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വം; പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റു​ടെ ക​സേ​ര തെ​റി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന​യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സ് പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി. പ്രോ​ട്ടോ​ക്കോ​ൾ വീ​ഴ്ച ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ശ്രീ​കുമാറി​നെ സ​ർ​വീ​സി​ൽനിന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ഇ​തി​നു​ള്ള മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.50-നു​ള്ള ഡ​ൽ​ഹി - കോ​ഴി​ക്കോ​ട് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

പി​ണ​റാ​യി വി​ജ​യ​ൻ 2.05 ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ വി​വ​രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​രെ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ​ക്കു വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ലോ​ഞ്ചി​ൽ വി​ശ്ര​മി​ച്ച പി​ണ​റാ​യി​യെ ഗേ​റ്റ​ട​യ്ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ കൂ​ട്ടാ​ൻ എ​ത്താ​ഞ്ഞ​തോ​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​നി വി​മാ​ന​ത്തി​ൽ ക​യ​റാ​നാ​വി​ല്ലെ​ന്നും സ​മ​യം ക​ഴി​ഞ്ഞെ​ന്നും അ​റി​യി​ച്ച​ത്.

National

പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വം; പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഇ​ന്ന് ന​ട​പ​ടി​ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള വി​മാ​ന​യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് ന​ട​പ​ടി​ക്ക് സാ​ധ്യ​ത. കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ഇ​ന്ന് ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​ക.

പ്രോ​ട്ടോ​കോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രും വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​രും ത​മ്മി​ലു​ണ്ടാ​യ ആ​ശ​യ വി​നി​മ​യ​ത്തി​ലെ വീ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് യാ​ത്ര മു​ട​ങ്ങി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള യാ​ത്ര​യാ​ണ് മു​ട​ങ്ങി​യ​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും പി​ണ​റാ​യി​ക്ക് വി​മാ​ന​ത്തി​ൽ ക​യ​റാ​നാ​യി​ല്ല. തു​ട​ർ​ന്ന് അ​ദ്ദേ​ഹം മ​റ്റൊ​രു വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​യ്ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. പോ​ളി​റ്റ് ബ്യൂ​റോ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ വ്യാ​ഴാ​ഴ്ച​യാ​ണ് പി​ണ​റാ​യി ഡ​ല്‍​ഹി​യി​ൽ എ​ത്തി​യ​ത്.

Kerala

പി​ണ​റാ​യി​യു​ടെ യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വം; പ്രോ​ട്ടോ​ക്കോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 'പ​ണി വ​രു​ന്നു'

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​ര​ത്തെ എ​ത്തി​യി​ട്ടും യാ​ത്ര മു​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വ് ബോ​ർ​ഡിം​ഗ് ഗേ​റ്റി​ന് സ​മീ​പം എ​ത്തു​മ്പോ​ഴേ​ക്കും വി​മാ​നം പു​റ​പ്പെ​ട്ടി​രു​ന്നു.

വി​ഐ​പി പ​രി​ഗ​ണ​ന പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ല​ഭ്യ​മാ​കേ​ണ്ട ബ​ഗ്ഗി ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്രോ​ട്ടോ​ക്കോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൂ​ടാ​തെ വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ശ്വ​തി ശ്രീ​നി​വാ​സ് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

Kerala

പ്രതിപക്ഷ നേതാവിന്‍റെ യാ​ത്ര വൈ​കി​യ സം​ഭ​വം: കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പൊ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ര​ണം നാ​ല് മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ  യാ​ത്ര വൈ​കി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 2.50-ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം യാ​ത്ര തി​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നാ​യി പി.​ബി യോ​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്നി​റ​ങ്ങി കേ​ര​ള ഹൗ​സി​ലെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ബോ​ർ​ഡിം​ഗ് ആ​രം​ഭി​ച്ച വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ യാ​ത്ര ചെ​യ്യു​ന്ന വി​വ​രം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം വി​മാ​ന​ക്ക​മ്പ​നി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തി​രു​ന്ന​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. അ​തേ​സ​മ​യം, യാ​ത്ര​യെ​ക്കു​റി​ച്ച് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​വ​ർ കൃ​ത്യ​മാ​യ സ​മ​യ​വി​വ​രം കൈ​മാ​റി​യി​ല്ലെ​ന്നു​മാ​ണ് കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

കോ​ഴി​ക്കോ​ട് വി​മാ​നം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന്, പി​ന്നീ​ട് രാ​ത്രി 7.15-നു​ള്ള വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഈ ​വി​മാ​ന​വും 25 മി​നി​റ്റോ​ളം വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. 

National

പ്രോ​ട്ടോ​ക്കോ​ൾ വീ​ഴ്ച; പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി

ന്യൂ​ഡ​ൽ​ഹി: പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന​യാ​ത്ര മു​ട​ങ്ങി. ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ച്ച​യ്ക്ക് 2.50ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ദ്ദേ​ഹം പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്നും ഇ​റ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ര​ള ഹൗ​സി​ലെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ന് കൃ​ത്യ​സ​മ​യ​ത്ത് ബോ​ർ​ഡിം​ഗ് അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ല. ഇ​താ​ണ് യാ​ത്ര മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ത്തു​ന്ന വി​വ​രം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ രാ​ത്രി 7.10നു​ള്ള വി​മാ​ന​ത്തി​ലാ​കും കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​ക. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ പി​ണ​റാ​യി ത​യാ​റാ​യി​ല്ല.

Kerala

വീ​ണ കു​ടു​ങ്ങി​യാ​ൽ പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേതൃസ്ഥാ​നം ഒ​ഴി​യും

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ക്സാ​​ലോ​​ജി​​ക്-​​സി​​എം​​ആ​​ർ​​എ​​ൽ മാ​​സ​​പ്പ​​ടി കേ​​സി​​ൽ മ​​ക​​ൾ വീ​​ണ പ്ര​​തി​​യാ​​യാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​നം ഒ​​ഴി​​യും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച​​ക​​ൾ സി​​പി​​എം നേ​​തൃ​​ത​​ല​​ത്തി​​ൽ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചോ​​ദ്യം ചെ​​യ്യ​​ലി​​നാ​​യി വീ​​ണ ഇ​​ഡി​​ക്കു മു​​ന്നി​​ൽ വീ​​ണ്ടും ഹാ​​ജ​​രാ​​യ​​തു പി​​ണ​​റാ​​യി വി​​ജ​​യ​​നെ മാ​​ത്ര​​മ​​ല്ല പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തെയും ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

നേ​​ര​​ത്തേ പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ ല​​ഹ​​രിക്കേ​​സി​​ൽ​​പ്പെ​​ട്ട് ജ​​യി​​ലി​​ലാ​​യ​​പ്പോ​​ൾ അ​​ദ്ദേ​​ഹം സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​ത്തു നി​​ന്നും മാ​​റി​​നി​​ന്നി​​രു​​ന്നു. ഇ​​ങ്ങ​​നെ​​യൊ​​രു സാ​​ഹ​​ച​​ര്യം നി​​ല​​നി​​ൽ​​ക്കെ മ​​ക​​ൾ കേ​​സി​​ൽ പ്ര​​തി​​യാ​​യാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​നം ഒ​​ഴി​​യേ​​ണ്ടിവ​​രും.

നേ​​ര​​ത്തേ വീ​​ണ താ​​മ​​സി​​ക്കു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ വീ​​ട്ടി​​ൽ റെ​​യ്ഡ് ന​​ട​​ത്തി മ​​ട​​ങ്ങി​​യ ഇ​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ പ്ര​​തി​​ക​​ൾ ഇ​​പ്പോ​​ഴും ജ​​യി​​ലി​​ലാണ്. ഒ​​രാ​​ൾ​​ക്കു മാ​​ത്ര​​മാ​​ണു ജാ​​മ്യം ല​​ഭി​​ച്ച​​ത്. അ​​ന്ന​​ത്തെ സം​​ഭ​​വം ന​​ട​​ക്കാ​​ൻ പാ​​ടി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന അ​​ഭി​​പ്രാ​​യ​​മു​​ള്ള​​വ​​ർ സി​​പി​​എം നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​റെ​​യു​​ണ്ടെ​​ങ്കി​​ലും അ​​വ​​രാ​​രും പാ​​ർ​​ട്ടി വേ​​ദി​​ക​​ളി​​ൽ പോ​​ലും പ്ര​​തി​​ക​​രി​​ച്ചു ക​​ണ്ടി​​ല്ല.

ഇ​​പ്പോ​​ൾ ഈ ​​കേ​​സി​​ൽ ഇ​​ഡി​​യും ക​​ക്ഷി ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. അ​​ങ്ങ​​നെ​​യൊ​​രു സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​യാ​​ൽ കേ​​സി​​ലെ പ്ര​​തി​​ക​​ൾ​​ക്ക് അ​​ടു​​ത്ത​​കാ​​ല​​ത്തൊ​​ന്നും ജാ​​മ്യം കി​​ട്ടാ​​നും ഇ​​ട​​യി​​ല്ല. ഇ​​തു സി​​പി​​എം നേ​​തൃ​​ത്വ​​ത്തെ കൂ​​ടു​​ത​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കും.
പി​​ണ​​റാ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​ന​​ത്തു നി​​ന്നും മാ​​റി​​യാ​​ൽ പാ​​ർ​​ട്ടി കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം കെ.​​എ​​ൻ.​​ ബാ​​ല​​ഗോ​​പാ​​ൽ ആ ​​സ്ഥാ​​ന​​ത്തെ​​ത്തും. നി​​ല​​വി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ സി​​പി​​എം നി​​ര​​യി​​ൽ ബാ​​ല​​ഗോ​​പാ​​ൽ മാ​​ത്ര​​മാ​​ണു കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​മാ​​യി​​ട്ടു​​ള്ള​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പു തോ​​ൽ​​വി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന പി​​ണ​​റാ​​യി വി​​ജ​​യ​​നും പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി.​​ഗോ​​വി​​ന്ദ​​നും പാ​​ർ​​ട്ടി ബ്രാ​​ഞ്ച് മു​​ത​​ൽ സം​​സ്ഥാ​​ന ക​​മ്മി​​റ്റി വ​​രെ ഏ​​റെ വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. പി​​ണ​​റാ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യ​​തി​​ലും ക​​മ്മി​​റ്റി​​ക​​ളി​​ൽ വി​​മ​​ർ​​ശ​​ന​​മു​​ണ്ടാ​​യി. സി​​പി​​എം പോ​​ളി​​റ്റ്ബ്യൂ​​റോ​​യി​​ലും എ​​തി​​ർ​​പ്പു​​ണ്ടാ​​യി. പി​​ണ​​റാ​​യി വി​​ജ​​യ​​നു വേ​​ണ്ടി സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​എ.​​ ബേ​​ബി​​ക്കു പാ​​ർ​​ട്ടി പി​​ബി​​യി​​ൽ വോ​​ട്ടെ​​ടു​​പ്പു വ​​രെ ന​​ട​​ത്തേ​​ണ്ടി വ​​ന്നു.

മാ​​സ​​പ്പ​​ടി കേ​​സി​​ൽ മ​​ക​​ൾ പ്ര​​തി​​യാ​​യാ​​ൽ ഉ​​റ​​പ്പാ​​യും പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ടു പാ​​ർ​​ട്ടി കേ​​ന്ദ്ര നേ​​തൃ​​ത്വം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സ്ഥാ​​ന​​ത്തുനി​​ന്നും മാ​​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടും.
ആ​​രോ​​ഗ്യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി ക​​ണ്‍​വീ​​ന​​ർ സ്ഥാ​​ന​​ത്തുനി​​ന്ന് ഒ​​ഴി​​യാ​​ൻ ടി.​​പി.​​രാ​​മ​​കൃ​​ഷ്ണ​​ൻ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചെ​​ന്നാ​​ണു വി​​വ​​രം. എ​​ന്നാ​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ്ഥി​​രീ​​ക​​ര​​ണ​​മൊ​​ന്നു​​മി​​ല്ല.

Kerala

ക​രി​മ​ണ​ൽ ഖ​ന​നം: പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി.​എം. സു​ധീ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വി​​​ൽ സ്വ​​​കാ​​​ര്യ ക​​​രി​​​മ​​​ണ​​​ൽ ലോ​​​ബി​​​യെ കൂ​​​ടി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ക്കാ​​​ൻ ക​​​ള​​​മൊ​​​രു​​​ക്കി​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്ന വ​​​സ്തു​​​ത പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​സ്മ​​​രി​​​ക്ക​​​രു​​​തെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ൻ.

കു​​​ട്ട​​​നാ​​​ട്ടി​​​ലെ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന​​​ പേ​​​രി​​​ൽ തോ​​​ട്ട​​​പ്പ​​​ള്ളി സ്പി​​​ൽ​​​വേ​​​യു​​​ടെ പൊ​​​ഴി​​​മു​​​ഖ​​​ത്തു നി​​​ന്നു ക​​​രി​​​മ​​​ണ​​​ൽ നീ​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ർ ഒ​​​രു​​​ക്കി​​​യ​​​ത് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളാ​​​ണെന്ന് സു​​​ധീ​​​ര​​​ൻ ആ​​​രോ​​​പി​​​ച്ചു.

National

സി​പി​എ​മ്മി​നെ അ​ടി​ക്കാ​ൻ പി​ണ​റാ​യി​യു​ടെ ചി​ത്രം ആ​യു​ധ​മാ​ക്കി ഡി​എം​കെ; ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​യു​ന്നു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ-​സി​പി​എം ബ​ന്ധം ത​ർ​ന്ന​തോ​ടെ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ പോ​ര് രൂ​ക്ഷ​മാ​കു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഡി​എം​കെ മു​ഖ​പ​ത്ര​മാ​യ മു​ര​ശൊ​ലി​യി​ൽ ക​ടു​ത്ത ഭാ​ഷ​യി​ലു​ള്ള ലേ​ഖ​ന​പ​ര​മ്പ​ര​യ്ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം ക​ന​ത്ത പ​രാ​ജ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​എം​കെ ഇ​ട​തു​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഗൗ​തം അ​ദാ​നി​ക്കു​മൊ​പ്പം പി​ണ​റാ​യി വി​ജ​യ​ൻ ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്രം സ​ഹി​ത​മാ​ണ് മു​ര​ശൊ​ലി​യി​ലെ ലേ​ഖ​നം.

കേ​ര​ള​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​രി​നെ ജ​നം വ​ലി​ച്ചെ​റി​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ലേ​ഖ​ന​ത്തി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. ന​വ​കേ​ര​ള യാത്രയേയും മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ന്‍റെ യ​ഥാ​ർ​ത്ഥ സാ​മ്പ​ത്തി​ക ന​യം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​ന്ന ഡി​എം​കെ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ഡി​എം​കെ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം രം​ഗ​ത്തെ​ത്തി. എം.ക​രു​ണാ​നി​ധി ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ സ്വ​ന്തം മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക്കെ​തി​രെ ഇ​ങ്ങ​നെ എ​ഴു​താ​ൻ സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി രാ​ജ്‌​മോ​ഹ​ൻ പ​റ​ഞ്ഞു.

Kerala

മാ​സ​പ്പ​ടി കേ​സ്; ഇ​ഡി അ​ന്വേ​ഷ​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ലേ​ക്കും; വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ലേ​ക്കും നീ​ളും. വീ​ണാ ടി​ക്ക് സി​എം​ആ​ർ​എ​ൽ ക​രാ​ർ എ​ങ്ങ​നെ ല​ഭി​ച്ചു എ​ന്ന​തി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

വീ​ണ​യ്ക്ക് ന​ൽ​കി​യ മാ​സ​പ്പ​ടി​ക്ക് പി​ന്നി​ൽ സി​എം​ആ​ർ​എ​ല്ലി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ച്ച വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ളെ​ന്ന നി​ഗ​മ​ന​ത്തി​ലൂ​ന്നി​യാ​ണ് അ​ന്വേ​ഷ​ണം. ക​രാ​റി​ൽ ആ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്നാ​ണ് ഇ​ഡി വി​ല​യി​രു​ത്ത​ൽ. ക​രാ​റി​ലെ അ​ഴി​മ​തി കേ​ന്ദ്രി​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക. വീ​ണ​യു​ടെ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. ക​രാ​ർ ല​ഭി​ച്ച​തി​ൽ ആ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് വീ​ണ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ഡി വീ​ണ​യു​ടെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. വീ​ണ ടി​യു​ടെ മൂ​ന്നാം ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ ഉ​ട​നെ​യു​ണ്ടാ​കും. വ്യാ​ഴാ​ഴ്ച 10 മ​ണി​ക്കൂ​റാ​ണ് വീ​ണ​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു​നി​ന്ന​ത്.

ഈ ​മാ​സം 29നാ​യി​രു​ന്നു ര​ണ്ടാ​മ​തും ചോ​ദ്യം ചെ​യ്യ​ലി​നാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ അ​നു​ബ​ന്ധ രേ​ഖ​ക​ൾ കി​ട്ടി​യ​തോ​ടെ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണി​ൽ വി​ളി​ച്ച് വീ​ണ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് റി​യാ​സി​നൊ​പ്പം വീ​ണ എ​ത്തി​യ​ത്.

 

Latest News

Corehub Up